Lyrics : K.J.Sരീതി: കര്‍ത്താവു താന്‍ ഗംഭീരനാദ
1 എന്താനന്ദം യേശുവിന് ദാസന്മാരേ
പാടിടുവിന്‍ മോദമോടേവരുമേ
നിത്യാനന്ദമോക്ഷ വഴി തുറന്ന
ക്രിസ്തേശുവിന്‍ സ്നേഹം (3) അതാശ്ചര്യമേ-
2 ഈ ലോകം തരാത്ത സമാധാനവും
മാലോകര്‍ക്കു ലഭ്യമാം ക്രിസ്തേശുവില്‍
ചേലോടുതന് നാമ സങ്കീര്‍ത്തനങ്ങള്‍
പാടി സ്തുതിച്ചിടുക (3) പാടി സ്തുതിക്കുക-
3 തന്നില്‍ വസിച്ചിടുന്ന ശുദ്ധിമാന്മാര്
മന്നില്‍ വസിച്ചിരുന്നു അന്യരെപ്പോല്
ലോകം വെറുത്താത്മികരെന്നപോലെ
തീരാത്ത സന്തോഷം (3) ഉണ്ടായവര്‍ക്ക്
4 മന്നില്‍ വസിച്ചിടുന്ന കാലമെല്ലാം
ഉന്നതനെ നിര്ഭയമാരാധിക്കാം
ഒന്നിനും കുറവില്ല തന്സന്നിധൗ
തീരാത്ത സന്തോഷം (3) ഉണ്ടാമവര്‍ക്ക്
Download pdf