Search Athmeeya Geethangal

904. എന്തിനി ഞാനോതിടും നിന്‍ 
Lyrics : K.V.S.
തുയഥൈരാ സഭാദൂത്,  വെളി. 1:18-23
         
എന്തിനി ഞാനോതിടും നിന്‍ചിന്തയെല്ലാമറിയുന്നേന്‍
അന്തരംഗമാരാഞ്ഞിടും ബന്ധുവത്രേ നിനക്കു ഞാന്‍
 
1   ചെന്തീ ചിന്തും കണ്‍കള്‍ കാന്ത വെണ്‍കല കാല്‍കളുമുള്ളോന്‍
     ഹന്ത! യാപരസുതനുരയ്ക്കുന്നിതു തവകൃതിയും,
     നയവിധിയും ശുഭരതിയുമഹമറിയും കേള്‍-
 
2   ഉണ്ടെനിക്കെന്നാലും നിന്‍ നേര്‍ക്കീണ്ടരുളി നീ സമ്മതം
     കുണ്‍ഠയാമീസബേലിന്ന കൃത്യങ്ങള്‍ക്ക്
     അവളതിനാല്‍ മമസുതരെയധികരിച്ചാളധിക്രമിപ്പാന്‍ കേള്‍-
 
3   മാനസാന്തരത്തിന്നേകി കാലമവള്‍ക്കില്ല ഭാവം ഹീനവൃത്തിയെ
     നീക്കാനതിനാല്‍ ഞാന്‍ വിരുതൊടുക്കും വൃഥകൊടുക്കും
     വ്യഭിചരിക്കും നരതരിക്കും കേള്‍-
 
4   സംഹരിക്കും തല്‍സുതരെ സങ്കടമരണങ്ങളാല്‍
     സംഘങ്ങളറിയും മാം മനശ്ശോധിയെ-
     ന്നഹമിനി മേലരുളിടുമേ കൃതിഫലമേ തവ ദൃഢമേ കേള്‍

 Download pdf
33907264 Hits    |    Powered by Revival IQ