Search Athmeeya Geethangal

304. എന്തിനും മതിയാം തന്‍തി 
Lyrics : E.K.G
എന്തിനും മതിയാം തന്‍തിരുസ്നേഹം
ഹന്ത നീ കാല്‍വറി തന്നില്‍ കാട്ടിയ
 
1   യൂദകുലമൊരു പോല്‍ നാഥനെ കൊന്നീടാന്‍
     കൂട്ടമായ് കൂടുവാന്‍ കാരണമെന്തെന്നോ-
 
2   ഇരുകള്ളന്മാര്‍ മദ്ധ്യേ പെരും കള്ളനെന്നപോല്‍
     മരുവുന്ന കാരണം തിരയുമൊ മാ പാപി
 
3   കുത്തുന്നു പടയാളി കുന്തത്താല്‍ തിരുമാര്‍വ്വില്‍
     എന്തൊരുബന്ധമീ രുധിരം ചിന്തുവാന്‍-
 
4   അന്തിമ നാളിങ്കല്‍ എന്തു നീ ചെയ്തിടും
     ഏന്തുക നാഥനെ നിന്‍ ഹൃദയാന്തരേ-

 Download pdf
33906739 Hits    |    Powered by Revival IQ