Search Athmeeya Geethangal

979. എന്തിഹ താമസം ചെയ്തിടുന്നു വിഭോ 
Lyrics : K.V.S
എന്തിഹ താമസം ചെയ്തിടുന്നു വിഭോ
വന്നിടാനിതു വാസരമല്ലോ
നിന്നുടെ വരവിനെത്തന്നെ ഞാന്‍ കാത്തു
നിന്നിടുന്നിതാ നീ ദയ ചെയ്ക
 
1   വാ! നീയെന്നുമാമാദിയില്‍ വിളിച്ച
     വാനോര്‍ നാഥാ! നിന്‍ വാഹനമെങ്ങോ
     വരവണയുംതോറും വാഞ്ചയാ നോക്കി
     വാണീഭൂമിയില്‍ കേണിടുന്നഹം
 
2   സാലേം നായക! സാദരം നീയെന്‍
     സാദമകറ്റി വന്‍മോദമരുള്‍ക
     ഖേദമകലും തിരുനാദമതേ ശ്രവി
     ച്ചാനന്ദിക്കുവാന്‍ നീ കൃപ ചെയ്ക-
 
3   വാനില്‍ വാനവരോടതിഘോഷമായിറങ്ങും
     ദിനമോര്‍ത്തിടുന്നേന്‍ ഞാന്‍
     ആയതു നിനയ്ക്കുമ്പോളതാതുരനാവേന്‍
     ആ നാളെന്നുമേ കാണാകും മമ-   

 Download pdf
33907072 Hits    |    Powered by Revival IQ