Search Athmeeya Geethangal

1117. എന്തു ചെയ്യാം-പാപി! എന്തു 
Lyrics : K.V.S
എന്തു ചെയ്യാം-പാപി! എന്തു ചെയ്യാം പാപി!
അന്ധകാരകാലം വരുന്നെന്തു ചെയ്യാം ?
ചിന്തയറ്റിരിപ്പതേറ്റം സന്താപഹേതുകമാം
 
1   ബന്ധുതയും നിന്‍യശസ്സും ചിന്തിക്കുകിലെന്ത നിത്യം!
     ചെന്തീക്കനലിന്നു മുമ്പില്‍ വെന്തിടുന്ന പഞ്ഞിപോലെ-
 
2   ഈശനിതാ തന്‍ദയയാല്‍ നാശമയനായ നിന്നെ
     നീചതയില്‍ നിന്നുയര്‍ത്താനാശയോടുരച്ചിടുന്നാന്‍-
 
3   ദേവദയയാല്‍ ശുഭമാം ഭാവം നിനക്കുള്ളതിപ്പോള്‍
     ദേവകൃപ തള്ളിടവേ-ശാപം വരും നിശ്ചയമാം-
 
4   നിന്‍ ബലമെന്തോര്‍ത്തുകണ്ടാല്‍ പുല്ലുതുല്യമാം ശരീരം
     ചുംബനം ചെയ്യുന്നു നാശസമ്പദം ഇനിയൊരിക്കല്‍
 
5   ലോകവിദ്യയഭ്യസിച്ചും മോഹവസ്തുശേഖരിച്ചും
     കാലം കഴിക്കെന്നു വന്നാല്‍ നാഥന്‍ വരും നാളില്‍ നിനക്കെന്തു-
 
6   ലോകവിധി കാര്യമാക്കി ദൈവവിധി വിസ്മരിച്ചാല്‍
     ലോകം വിറയ്ക്കുന്ന മഹാ നാളില്‍ നിനക്കാവലോടെ-
 
7   മാനുജപ്രസാദം നോക്കി ദൈവപ്രസാദം വെടിഞ്ഞ
     സ്ഥാനമാനികളെയഗ്നി ന്യൂനീകരിക്കും സമയം-
 
8   നാളില്‍ നാളില്‍ ഭേദമല്ലേ ലോകത്തിന്നു കാണുന്നുള്ളു?
     നീളവേ നിന്‍പുഷ്ടി നിലച്ചിടുമോ ? നീയോര്‍ത്തുകാണ്‍ക-
 
9   ഇഷ്ടകാലമത്രേയിതു രക്ഷപെടാനേനമല്ലോ
     കഷ്ടം വരും മുന്‍ പരന്‍റെ ശ്രേഷ്ഠപദം ചേര്‍ന്നുകൊള്‍ നീ-   

 Download pdf
33906739 Hits    |    Powered by Revival IQ