Search Athmeeya Geethangal

894. എന്തു കാലതാമസം വിഭോ 
Lyrics : K.V.S.
എന്തു കാലതാമസം വിഭോ-എന്നെതിരിലെന്നു കണ്ടിടും പ്രഭോ!
 
1   എളുതല്ലോര്‍ക്കുവതിനീ കഷ്ടം വെളിവായ് സഹിപ്പാന്‍ കഴിവുമില്ല
     എളിയവര്‍ക്കു നിന്‍തുണയല്ലാതെന്തു തെളിവായുണ്ടിങ്ങന്യഥാ-
 
2   പെരുതായുള്ള കഷ്ട ഖേദ ദുരിതമിവയില്‍നിന്നു വേഗാല്‍
     ചെറുതാം തന്നുടെ സഭയെ ചേര്‍പ്പാന്‍ വരുമെന്നന്നു ചൊല്‍കിലും-
 
3   തിരുശരീരം ബലിയായെന്‍റെ ദുരിതശമനം വരുത്തുവാനായ്
     കുരിശിന്‍ മരണമതിന്നൊഴിഞ്ഞൊരു പരമസ്നേഹമത്ഭുതം-
 
4   സതതവും മനമതിലങ്ങേറ്റം ചിതമല്ലാതുള്ള നിനവുമൂലം
     അധികമായ് കലങ്ങിടുമീയളവില്‍ ഹിതമുരച്ചു കാക്കുവാന്‍-
 
5   തിരുഭരണം ഭൂവിയുറപ്പിച്ചരികുലങ്ങളെ ഹരണം ചെയ്തു
     പരമ സാലേം പുരി വസിച്ചീധരയിലെന്നും വാഴുവാന്‍-

 Download pdf
33907000 Hits    |    Powered by Revival IQ