536. എന്തുഭാഗ്യം ജീവിതത്തില്‍! എന്തു
Lyrics : C.J.എന്തുഭാഗ്യം ജീവിതത്തില്‍! എന്തു മോദമെന്നുള്ളത്തില്!
എന്പാപഭാരമെല്ലാം നീങ്ങിപ്പോയി ഹല്ലേലുയ്യാ!
1 പാപത്തിന് കുഴിയില്‍ കിടന്നു പാരം കേണുവലഞ്ഞവന് ഞാന്‍
പരമസന്തോഷമുള്ളില് പകര്ന്നിന്നു പുതുഗീതം പാടിടുന്നു-
2 ആദ്യമെന്നെയവന് സ്നേഹിച്ചു ആദിയുഗങ്ങള്‍ക്കു മുന്നമേ താന്‍
അഗതിയാമെന്നെ ദൈവം അനുഗ്രഹിച്ചവകാശിയാക്കിയല്ലോ-
3 തന് നിണം മൂലമായ് മോചനം തന്നു തന്സ്വന്തമാക്കിയെന്നെ
അവനിനിയെന്നിലും ഞാന്‍ അവനിലുമാകയാല് ഭാഗ്യവാനാം-
4 ആയിരം പതിനായിരത്തില്‍ അതിസുന്ദരനെന് മനുവേല്‍
അവനെന്നും മാധുര്യവാന്‍ ആരുമില്ലെനിക്കിതുപോലൊരുവന്-
![](images/PDF.gif)
Download pdf