രീതി: ആശ്വാസമെ എനി
1 എന്തെല്ലാം വന്നാലും കര്ത്താവിന് പിന്നാലെ
സന്തോഷമായി ഞാന്‍ യാത്ര ചെയ്യും-
2 മിസ്രയീം വിട്ടതില്‍ ഖേദിപ്പാനില്ലൊന്നും
ആശ്വാസദേശമെന്‍ മുന്നിലുണ്ട്-
3 കൈകൊണ്ടു തീര്‍ക്കാത്ത വീടുകള്‍ മേടുകള്‍
ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്-
4 അബ്രഹാമിന് യാത്രയില്‍ കൂടെയിരുന്നവന്‍
അവകാശം നല്കിയോന് കൂടെയുണ്ട്-
5 ഹാരാനില്‍ യാക്കോബിന് കൂടെയിരുന്നവന്‍
വാഗ്ദത്തം നല്കിയോന് കൂടെയുണ്ട്-
6 മിസ്രയീം ദേശത്തില്‍ യൗസേപ്പിന് കണ്ണുനീര്
കണ്ടവന് എന്നോടു കൂടെയുണ്ട്-
7 മിദ്യാനില്‍ മോശയ്ക്കു സങ്കേതമായവന്
ഹോരേബില്‍ നിന്നവന് കൂടെയുണ്ട്-
8 ചെങ്കടല്‍തീരത്തു മോശയിന്‍ കണ്ണുനീര്
കണ്ടവനെന്നോടു കൂടെയുണ്ട്-
9 ആറുനൂറായിരം ആയൊരു കൂട്ടത്തെ
ചിറകില്‍ വഹിച്ചവന് കൂടെയുണ്ട്-
10 സ്വര്‍ഗ്ഗീയ മന്നായെക്കൊണ്ടു തന് ദാസരെ
പോറ്റിപ്പുലര്‍ത്തിയോന്‍ കൂടെയുണ്ട്-
11 പാറയില്‍നിന്നുള്ള ശുദ്ധജലം കൊണ്ടു
ദാഹം ശമിപ്പിച്ചോന്‍ കൂടെയുണ്ട്-
12 യെരിഹോ മതിലുകള്‍ തട്ടിതകര്ത്തവന്
ചെങ്കടല്‍ വറ്റിച്ചോന്‍ കൂടെയുണ്ട്-
13 ബാലിന്റെ സേവകന്മാരെ നശിപ്പിച്ച
ഏലിയാവിന് ദൈവമെന്‍ കൂടെയുണ്ട്-
14 കാക്കയെക്കൊണ്ടു തന് ദാസനെ പോറ്റുവാന്‍
ശക്തനായ് തീര്ന്നവന് കൂടെയുണ്ട്-
15 എന്നെ വിളിച്ചവന് എന്നെ രക്ഷിച്ചവന്
എന്നാളും എന്നോടു കൂടെയുണ്ട്-
16 ഒരു നാളും എന്നെ ഉപേക്ഷിക്കയില്ലെന്നു
പരമാര്‍ത്ഥമായവന്‍ ചൊല്ലീട്ടുണ്ട്-
17 ആകാശം ഭൂമിയും ആകെ ഒഴിഞ്ഞാലും
ആയവന് വാക്കിനു ഭേദമില്ല-
![](images/PDF.gif)
Download pdf