Search Athmeeya Geethangal

282. എന്തൊരു സ്നേഹമിത്! നിണം 
Lyrics : T.K.S.
1   എന്തൊരു സ്നേഹമിത്! നിണം ചൊരിഞ്ഞു മരിച്ചിടുവാന്‍
     ദൈവനന്ദനനീ നരരെക്കരുതി ജഡമെടുപ്പതിനായ് മനസ്സായ്
 
          അവന്‍ താഴ്ചയില്‍ നമ്മളെ ഓര്‍ക്കുകയാല്‍
          തന്‍ പദവി വെടിഞ്ഞിതു ഹാ!-
 
2   അത്ഭുത സ്നേഹമിത്! നമുക്കാഗ്രഹിക്കാവതിലും
     അവനപ്പുറമായ് ചെയ്ത സല്‍ക്രിയയാ
     മരക്കുരിശതില്‍ കാണുന്നു നാം-
 
3   നിത്യമാം സ്നേഹമിത്! അവന്‍ ആദ്യം നമ്മെ സ്നേഹിച്ചു
     അവസാനത്തോളമവന്‍ സ്നേഹിച്ചിടും
     ഒരു നാളും കുറഞ്ഞിടുമോ-
 
4   നിസ്തുല സ്നേഹമിത്! ദൈവം പുത്രനെ കൈവെടിഞ്ഞു
     തന്‍റെ ശത്രുക്കള്‍ക്കായ് തകര്‍ക്കാന്‍ ഹിതമായ്
     ഇതുപോലൊരു സ്നേഹമുണ്ടോ!-
 
5   ദൈവത്തിന്‍ സ്നേഹമിത്! ദൈവം പുത്രനെയാദരിയാ-
     തവനെത്തരുവാന്‍ മടിക്കാഞ്ഞതിനാല്‍
     തരും സകലമിനീം നമുക്കായ്-
 
6   ദിവ്യമാം സ്നേഹമിത്! നരര്‍ കാട്ടിടും സ്നേഹമതില്‍
     പല മാലിന്യവും കലര്‍ന്നെന്നുവരാം
     എന്നാല്‍ കളങ്കമില്ലാത്തതിത്-                           

 Download pdf
33907230 Hits    |    Powered by Revival IQ