Search Athmeeya Geethangal

1085. ആര്‍ പോയിടും കര്‍ത്താ 
1   ആര്‍ പോയിടും കര്‍ത്താവിന്നായിട്ടെങ്ങും ?
     ആഘോഷിക്കുവാന്‍ രക്ഷാ സന്ദേശത്തെ
     എത്രായിരം ജനം നശിക്കുന്നിന്നും കാണാതെ ലേശമിപ്രകാശത്തെ
         
          ആകാശം ഭൂമിയിവയെന്‍ ആജ്ഞയ്ക്കധീനമാകയാല്‍
          ലോകമെങ്ങും പോയ് സുവിശേഷം ചൊല്‍വിന്‍
          ഞാനുണ്ടു കൂടെയെന്നും
 
2   പോയിടുവിന്‍ കര്‍ത്താവെ മാത്രം നോക്കി
     തന്‍ ശക്തിയില്‍ ഭൂപര്യന്തങ്ങളില്‍ മാ കൂരിരുള്‍ പ്രദേശം ലക്ഷ്യമാക്കി
     ക്രൂശിന്‍ സുവാര്‍ത്താഘോഷം കേള്‍പ്പിന്‍-
 
3   കാണുന്നുവോ വിസ്താരമേറും വാതില്‍
     എല്ലാടവും വേലയ്ക്കായ് ലോകത്തില്‍
     വിശുദ്ധരേ പ്രവേശിപ്പിന്‍ ക്ഷണത്തില്‍!
     യത്നിക്കുവിന്‍ ക്രിസ്തേശു നാമത്തില്‍-
 
4   സ്വാര്‍ത്ഥം വെടിഞ്ഞദ്ധ്വാനിപ്പിനത്യന്തം കഷ്ടങ്ങളും സഹിച്ചു സാനന്ദം
     പ്രത്യാശയില്‍ വിതയ്ക്കുകില്‍ നിരന്തം
     കൊയ്യും മഹാ കൊയ്ത്തൊന്നു നാമന്ത്യം-
 
5   ഹാ! ഭക്തരേ! സംയുക്തമാക്കി സര്‍വ്വശക്തികളും പ്രയോഗിപ്പിന്‍ മുദാ
     ഘോഷിക്കുവിന്‍ ജയത്തിന്‍ ഹല്ലേലുയ്യാ
     ദൈവത്തിനും കുഞ്ഞാട്ടിന്നും സദാ-                                  
 
E.I.J
 

 Download pdf
33907102 Hits    |    Powered by Revival IQ