Search Athmeeya Geethangal

312. എന്തോരത്ഭുത പുരുഷന്‍ ക്രിസ്തു 
Lyrics : T.K.S.
എന്തോരത്ഭുത പുരുഷന്‍ ക്രിസ്തു തന്‍റെ മഹിമ നിസ്തുലം
ഇത്രമഹാനായ് ഉത്തമനാകുമൊരുത്തനെയുലകില്‍ കാണുമോ!
 
1   ഉന്നത ദൈവനന്ദനനുലകില്‍ വന്നിതു കന്യാജാതനായ്
     ഇന്നോളമൊരാള്‍ വന്നില്ലിതുപോല്‍ തന്നവതാരം നിസ്തുലം
 
2   തല ചായ്പാനായ് സ്ഥലമില്ലാത്തോന്‍ ഉലകമഹാന്മാര്‍ മുമ്പിലും
     തലതാഴ്ത്താതെ നിലതെറ്റാതെ നലമൊടു ജീവിച്ചത്ഭുതം-
 
3   കുരുടര്‍ കണ്ടു, തിരുടര്‍ വിരണ്ടു, ശാന്തത പൂണ്ടു സാഗരം
     തെല്ലിരകൊണ്ടു ബഹുജനമുണ്ടു, മൃതരുയിര്‍പൂണ്ടു ക്രിസ്തനാല്‍
 
4   കലുഷതലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തു ഹാ!
     മരണമതിന്‍ വിധിയെഴുതിയതിവനെ പ്രതിമാത്രം ഭൂവിയത്ഭുതം
 
5   പാറ പിളര്‍ന്നു, പാരിളകുന്നു, പാവനമൃതരുയിരാര്‍ന്നു ഹാ!
     കീറുകയായ് തിരശ്ശീലയും തന്‍ മൃതിനേരം സൂര്യനിരുണ്ടുപോയ്
 
6   ഭൂതലനാഥന്‍ തന്നുടെ മരണം കാണുക ദുര്‍വ്വഹമായതോ
     ഭൂരിഭയം പൂണ്ടിളകുകയോയീ പ്രകൃതികളഖിലമിതത്ഭുതം!
 
7   മൃതിയെ വെന്നവനുയിര്‍ത്തെഴുന്നേറ്റു ഇതിനെതിരാരിന്നോതിടും?
     ഹൃദിബോധം ലവമുള്ളോരെല്ലാം അടിപണിയും തന്‍സന്നിധൗ-
 
8   ഒലിവെന്നോതും മലയില്‍നിന്നും തിരുജനമരികില്‍ നില്‍ക്കവേ
     ചരണമുയര്‍ന്നു ഗഗനേ ഗതനായ് താതന്നരികിലമര്‍ന്നു താന്‍
 
9   ജയ ജയ നിസ്തുല ക്രിസ്തുരാജന്‍ ജയ ജയ നിര്‍മ്മലനായകന്‍
     ജയ ജയ ഘോഷം തുടരുക ജനമേ ജയ തരും നാഥനു സ്തോത്രമേ-                        

 Download pdf
33907054 Hits    |    Powered by Revival IQ