Search Athmeeya Geethangal

260. എന്തോരത്ഭുതമേ! കാല്‍വറി കു 
Lyrics : P.U.T
രീതി: എന്തോരനന്ദമീ ക്രിസ്തീയ
         
എന്തോരത്ഭുതമേ! കാല്‍വറി കുരിശതില്‍
എനിക്കായ് മരിച്ചെന്‍ രക്ഷകന്‍
 
1   മഹിമകള്‍ വെടിഞ്ഞന്‍പിലെന്‍ പേര്‍ക്കായ്
     മരക്കുരിശതില്‍ കാല്‍കരം വിരിച്ചോ!
     മരണംവരെ മറുക്കാതെയെന്‍
     മഹാപാതകമവന്‍ ചുമന്നൊഴിച്ചുവെന്നോ!-
 
2   ഉലകം മുഴുവന്‍ ഉളവാക്കി വാക്കാല്‍
     ഉയിര്‍ നല്‍കിയതോ പാപിയെന്‍ പേര്‍ക്കായ്
     ദൂതവൃന്ദങ്ങള്‍ സ്തുതിക്കുന്നവന്‍
     മൃതിയെ വരിച്ചോ എന്നെ സ്നേഹിച്ചതാല്‍
 
3   മഹത്ത്വനായകന്‍ ദാഹിക്കുന്നവനായ്
     ദുഷ്ടമര്‍ത്യന്‍ നിന്ദിക്കുന്നവനായ്
     എന്‍റെ ദൈവമേ എന്‍റെ ദൈവമേ
     എന്നെ കൈവിട്ടതെന്തെന്നലറുകയോ!
 
4   പതിനായിരത്തില്‍ ശ്രേഷ്ഠനെന്‍ നാഥന്‍
     മൃതിയെവെന്നവനുന്നതനെന്നും
     അതിസുന്ദരന്‍ ബഹുവന്ദിതന്‍
     സ്തുതിഗീതങ്ങള്‍ നല്‍കുവാന്‍ യോഗ്യനവന്‍-

 Download pdf
33906873 Hits    |    Powered by Revival IQ