Search Athmeeya Geethangal

699. എന്തൊരു സന്തോഷം ഹാ! ഹാ!  
എന്തൊരു സന്തോഷം ഹാ! ഹാ! എന്തൊരു സമാധാനം
അനന്ത സൗഭാഗ്യം അനുഭവിക്കുന്ന അനുഗ്രഹ ജീവിതമാം
 
1   എന്നും കരുതും തന്‍ കരത്തില്‍ ഒന്നും കുറയാതിന്നിഹത്തില്‍
     ഖിന്നതതീര്‍ക്കും സന്നിധൗചേര്‍ക്കും എന്നെ കാക്കും നല്ലിടയന്‍-
 
2   തെല്ലും എന്മനം കലങ്ങുകില്ല അല്ലും പകലും നല്‍തുണ താന്‍
     വല്ലഭനേശു ലോകാന്ത്യത്തോളം എല്ലാനാളും കൂടെയുണ്ട്-
 
3   മരണനിഴലിന്‍ താഴ്വരയില്‍ ശരണം തരുവാന്‍ വരുമരികില്‍
     ഞാനൊരനര്‍ത്ഥവും ഭയപ്പെടുകില്ല അവനെന്‍ കൂടെയുള്ളതിനാല്‍-
 
4   നന്മയും കരുണയും പിന്തുടരും തിന്മകളൊന്നും എനിക്കുവരാ
     വിണ്മയ വീട്ടില്‍ ചേര്‍ത്തിടും വേഗം വിണ്ണില്‍ വസിക്കും ദീര്‍ഘയുഗം-

 Download pdf
33906785 Hits    |    Powered by Revival IQ