Search Athmeeya Geethangal

542. എന്തൊരു സൗഭാഗ്യം ! എന്തൊരു  
Lyrics : M.E.C.
എന്തൊരു സൗഭാഗ്യം ! എന്തൊരു സന്തോഷം!
യേശു എന്‍ രക്ഷകനായ്
         
          ക്രൂശിലെനിക്കായ് മരിച്ചു പാപമെല്ലാം പരിഹരിച്ചു
          ശാപദോഷങ്ങള്‍ ഹനിച്ചു ഞാന്‍ പാടും കീര്‍ത്തനങ്ങള്‍
 
1   ആപത്തുനാളുകളില്‍ ആവശ്യവേളകളില്‍
     എത്തുമവനരികില്‍ കാത്തിടും കണ്മണി പോല്‍-
 
2   തന്‍റെ പിതൃഭവനം എന്‍റെ നിത്യമാം വീടാം
     വന്നെന്നെ ചേര്‍ത്തിടും താന്‍ പിന്നെപ്പിരികയില്ല-
 
3   ക്രിസ്തുവിലെന്‍ മനമേ ഇത്ര സൗഭാഗ്യമെങ്കില്‍
     എന്തിന്നു കലങ്ങിടുന്നു? സന്തോഷിച്ചുല്ലസിക്കാം-

 Download pdf
33907054 Hits    |    Powered by Revival IQ