Lyrics : M.E.C.എന്തൊരാനന്ദമീ ക്രിസ്തീയ ജീവിതം - ദൈവത്തിന് പൈതലെന്‍ ജീവിതം
1 ഭീതിയുമില്ലെനിക്കാധിയുമില്ല ഭൗതിക ചിന്താഭാരവുമില്ല
മമ താതനായ് സ്വര്ഗ്ഗനാഥനുണ്ടവന് മതിയെനിക്കേതൊരു വേളയിലും-
2 വ്യസനമില്ല നിരാശയുമില്ല വരുവതെന്തെന്നാകുലമില്ല
എന്നേശു തന് തിരുക്കൈകളിലെന്നെ സന്തതമന്പൊടു കാത്തിടുന്നു
3 മനുഷ്യനില്‍ ഞാനാശ്രയിക്കില്ല ധനത്തിലെന് മനം ചായുകയില്ല
ഉയിര്‍പോം വരെ കുരിശേന്തി ഞാന്‍ ഉലകില് മനുവേലനെയനുഗമിക്കും-
4 ആരിലെന്നാശ്രയമെന്നെനിക്കറിയാമവനെന്നുപനിധിയൊടുവോളം കാക്കും
തന്നന്തികേ വരുമാരെയും അവന് തള്ളുകയില്ലൊരു വേളയിലും
5 കൂടാരവാസം ഭൂവിലെന്വാസം പാരിടമോ പാര്‍ത്താല്‍ പരദേശം
പരന് ശില്പിയായ് പണിയുന്നൊരു പുരമുണ്ടതു കാത്തു ഞാന്‍ പാര്‍ത്തിടുന്നു
Download pdf