Search Athmeeya Geethangal

850. എന്‍റെ ആശ്രയം യേശുവിലാം  
Lyrics : C.J.
എന്‍റെ ആശ്രയം യേശുവിലാം എനിക്കെന്നും എല്ലാമവനാം
സന്താപത്തിലും എന്താപത്തിലും സന്തതവുമെന്‍ സങ്കേതമവന്‍
 
1   എന്നെ നടത്തുന്നു തന്‍ കൃപയില്‍ എന്നും കരുതുന്നു തന്‍കരത്തില്‍
     ഇന്നലെ, ഇന്നും എന്നും അനന്യന്‍ യേശു എനിക്കു എത്ര നല്ലവന്‍-
 
2   ഉള്ളം തളര്‍ന്നു തകര്‍ന്നിടുമ്പോള്‍ ഉറ്റ സോദരര്‍ അകന്നിടുമ്പോള്‍
     ഏറ്റം അടുത്ത നല്ല തുണയായ് മുറ്റും എനിക്കെന്‍ യേശുവുണ്ടല്ലോ-
 
3   എന്നെ ഒരു നാളും കൈവിടില്ല എന്ന വാഗ്ദത്തമുണ്ടെനിക്ക്
     ഭയപ്പെടില്ല ഭ്രമിക്കയില്ല ഭാവിയോര്‍ത്തു ഞാന്‍ ഭാരപ്പെടില്ല-
 
4   എന്‍റെ നാളുകള്‍ തീര്‍ന്നൊടുവില്‍ എത്തും സ്വര്‍ഗ്ഗീയ ഭവനമതില്‍
     അന്ത്യംവരെയും കര്‍ത്തന്‍ വയലില്‍ അദ്ധ്വാനിക്കും ഞാന്‍ വിശ്രമമന്യേ

 Download pdf
33907448 Hits    |    Powered by Revival IQ