Search Athmeeya Geethangal

501. എന്‍റെ കര്‍ത്താവാമെശുവേ! ആശ്രിത 
Lyrics : P.I.K
രീതി: എന്‍റെ ഭാവിയെല്ലാമെന്‍റെ
 
1   എന്‍റെ കര്‍ത്താവാമെശുവേ! ആശ്രിതവത്സലാ പ്രഭോ!
     നിന്‍കരത്താല്‍ താങ്ങിയെന്നെ നിന്‍പാതയില്‍ നടത്തുക-
 
2   ജീവിതമാം വന്‍ കടലിന്നക്കരെ ഞാനെത്തുവോളം
     മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയെന്‍ യാത്ര സുഗമമാക്കുക-
 
3   നിസ്സഹായനാകുമെന്‍റെ വിശ്വാസമാം നൗകയെ നിന്‍
     ശാശ്വതകരം നയിച്ചു സന്തതം പാലിക്കേണമേ-
 
4   ശക്തിയായ കാറ്റും കോളും ദര്‍ശിച്ചു ഞാന്‍ പേടിക്കുമ്പോള്‍
     ഭീരുവായതെന്തിനു നീ എന്ന സ്വരം കേള്‍ക്കെട്ടെ ഞാന്‍-
 
5   അന്ധകാരത്താലെന്‍ മാര്‍ഗ്ഗം വ്യക്തമല്ലെന്നു തോന്നിയാല്‍
     ബന്ധുരമാം നിന്മുഖത്തിന്‍ കാന്തിയതില്‍ ശോഭിക്കട്ടെ-
 
6   മേഘത്തില്‍ നീ വന്നിടുമ്പോള്‍ തേജസ്സില്‍ ഞാന്‍ നിന്നെ കാണും
     നിന്നോടു സദൃശനാകാന്‍ പ്രാപിക്കും ഞാന്‍ രൂപാന്തരം-
 
7   വീഴാതെന്നെ കാത്തു തവ തേജസ്സിന്‍ സന്നിധാനത്തില്‍
     ചേര്‍ത്തിടുവാന്‍ പ്രാപ്തനാമെന്‍ കര്‍ത്തനെന്നും സ്തോത്രം-ആമേന്‍

 Download pdf
33907404 Hits    |    Powered by Revival IQ