Search Athmeeya Geethangal

879. എന്‍റെ കര്‍ത്താവും എന്‍ ദൈവവുമേ നിന്നില്‍ 
Lyrics : P.T
രീതി: ഹന്ത! മനോഹരമെന്തു മനോ
 
എന്‍റെ കര്‍ത്താവും എന്‍ ദൈവവുമേ
നിന്നില്‍ ആശ്രയിക്കുന്നു ഞാന്‍ ഇന്നും എന്നും
 
1   തീയിന്‍ നടുവിലും വെള്ളത്തിലും എന്‍റെ
     ജീവിതനാളുകള്‍ ആയിടിലും
     വെന്തുപോകാതെയും താണുപോകാതെയും
     താങ്ങി നിറുത്തിടും നിന്‍ കരങ്ങള്‍-
 
2   രോഗത്തിലും അതിവേദനയിലും നിന്‍
     സാന്നിദ്ധ്യം എനിക്കൊന്തോരാശ്വാസമേ
     രോഗികളെ തൊട്ട നിന്‍കരങ്ങള്‍ എന്നെ
     താലോലിച്ചാനന്ദം നല്‍കീടട്ടെ-
 
3   സന്താപത്തില്‍ അതിസന്തോഷം നല്‍കും നിന്‍
     സാന്ത്വനം ശബ്ദം ഞാന്‍ കേട്ടിടട്ടെ
     നിന്‍രൂപം കാണുവാന്‍ നിന്‍സ്വരം കേള്‍ക്കുവാന്‍
     നിന്‍വചനം എനിക്കാനന്ദമേ-
 
4   ഇന്നലെയും ഇന്നും എന്നും അനന്യനാം
     നിന്നില്‍ ഞാന്‍ ആയതാല്‍ എത്ര ധന്യന്‍
     ഈ ലോക ജീവിതകാലം കഴിയുമ്പോള്‍
     നിന്നോടു ചേരും ഞാന്‍ നിത്യതയില്‍-

 Download pdf
33907212 Hits    |    Powered by Revival IQ