Search Athmeeya Geethangal

1091. ആരെ ഞാനിനിയയ്ക്കേണ്ടു?  
Lyrics : M.E.C.
ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും
കര്‍ത്താവിന്‍റെ ചോദ്യം കേട്ടുത്തരമടിയന്‍ പറയുന്നു
ആരേ ഞാനിനിയയ്ക്കേണ്ടു?
 
നിന്നടിയന്‍ ഞാ-നടിയാനെ നീ
അയയ്ക്കേണമേ
 
1   കാടുകളെ പല നാടുകളോ വീടുകളോ തെരുവീഥികളോ
     പാടുപെടാം ഞാനെവിടെയും നീ കൂടെവന്നാല്‍ മതി, പോകാം ഞാന്‍-
 
  കോടാകോടികളുണ്ടല്ലോ ക്രിസ്തുവിന്‍ നാമം കേള്‍ക്കാത്തോര്‍
     തേടാനാളില്ലാത്തവരെ  നേടാന്‍ പോകാം ഞാനുടനെ-
 
  പോകാന്‍ കാലിനു ബലമായും പറയാന്‍ നാവിനു വാക്കായും
     വഴികാട്ടുന്ന വിളക്കായും വരുമല്ലോ നീ പോകാം ഞാന്‍
 
4   നാളുകളെല്ലാം തീരുമ്പോള്‍ നിത്യതയുദയം ചെയ്യുമ്പോള്‍
     വേലകള്‍ ശോധന നീ ചെയ്കേ
     വെറുകൈയോടു ഞാന്‍ നില്‍ക്കല്ലേ-                              M.E.C.

 Download pdf
33907103 Hits    |    Powered by Revival IQ