Search Athmeeya Geethangal

398. എന്‍റെ കര്‍ത്താവിന്‍ പാദത്തിങ്കല്‍ സ്തോത് 
Lyrics : P.U.T
എന്‍റെ കര്‍ത്താവിന്‍ പാദത്തിങ്കല്‍
 സ്തോത്രയാഗങ്ങല്‍ അര്‍പ്പിക്കും ഞാന്‍
 എന്‍റെ പാപത്തിന്‍ ശാപത്തെ നീക്കിയ കര്‍ത്തനെ വാഴ്ത്തി
 വണങ്ങിടും ഞാന്‍-
 
1   എന്‍റെ ശിക്ഷകള്‍ നീക്കിടുവാന്‍ യേശു രക്ഷകനായ് വന്നിഹത്തില്‍
     എന്‍റെ ലംഘനങ്ങള്‍ എല്ലാം ക്ഷമിച്ചു തന്നു
     തന്‍റെ കാല്‍വറി രക്തത്തിനാല്‍-
 
2   രോഗശോകങ്ങള്‍ വന്നിടുമ്പോള്‍ സൗഖ്യദായകനായ് അരികില്‍ വന്ന്
     എന്‍റെ ആകുലങ്ങള്‍ എല്ലാമകറ്റിയെന്നില്‍
     എന്നും ആശ്വാസം പകര്‍ന്നിടും താന്‍-
 
3   എന്‍റെ എതിരികള്‍ നിരനിരയായ് ചാരേ അണഞ്ഞിടും സമയമതില്‍
     ലോകരക്ഷകനാമേശു നാഥനവന്‍
     മാര്‍വ്വതില്‍ ചേര്‍ത്തെന്നെ കാത്തിടുമേ!-        

 Download pdf
33907040 Hits    |    Powered by Revival IQ