Search Athmeeya Geethangal

832. എന്‍റെ ജീവനാം യേശുവേ! നിന്‍റെ  
Lyrics : V.N.
രീതി: നിദ്രയില്‍ ഞാനായ നേരം
 
1   എന്‍റെ ജീവനാം യേശുവേ! നിന്‍റെ തിരുരക്തം കൊണ്ടു
     വീണ്ടെടുത്ത ഈ നിന്‍ വിശ്വാസിയെ നീ കാക്കേണമേ-
 
2   ശിഷ്ടമാം നാളുകളില്‍ നിന്‍ ഇഷ്ടത്തിനു ഞാന്‍ ജീവിപ്പാന്‍
     ദുഷ്ടന്മാരിന്‍ ആലോചനയ്ക്കെന്നെ ഏല്‍പ്പിക്കരുതേ-
 
3   ലോകം തന്‍ വന്‍മായകളാല്‍ ആകര്‍ഷിപ്പാന്‍ അടുക്കുമ്പോള്‍
     ഏകാഗ്രതയോടു എന്‍ മാനസം കാത്തിടണമേ-
 
4   ജഡബലഹീനതയില്‍ വിടരുതേ ദാസനെ നീ
     ഇടവിടാതുണര്‍ന്നു പ്രാര്‍ത്ഥിപ്പാന്‍ തുണയ്ക്കേണമേ-
 
5   തീയമ്പുകളെ എന്‍റെ മേല്‍ എയ്യുമ്പോള്‍ പിശാചായവന്‍
     നീയന്‍പോടു നിന്‍ ചിറകിന്‍ കീഴില്‍ മറയ്ക്കയെന്നെ
 
6   എല്ലാ ആകുല ചിന്തയും വല്ലഭനാം നിന്മേലാക്കി
     നല്ലപോര്‍ വിശ്വാസത്തില്‍ പൊരുതാന്‍ സഹായിക്കുകേ-
 
7   പരമാര്‍ത്ഥമറിയാത്ത നരരെന്നെ ഞെരുക്കുമ്പോള്‍
     ശരണം നീ ആകയെന്‍ യേശുവേ! നിന്‍ സാധുവിന്നു-
 
8   സ്വര്‍ണ്ണം തീയില്‍ സ്ഫുടം ചെയ്യുംവണ്ണം നീ പരീക്ഷിക്കുമ്പോള്‍
     പൂര്‍ണ്ണമാം വിശ്വാസവും ക്ഷമയും നല്‍കിടേണമേ-
 
9   ഹൃദയമാം ആലയത്തില്‍ അമൃതമാം നിന്‍ സ്നേഹത്തിന്‍
     മൃദുസ്വരം കര്‍ത്താ സദാ എന്നെ കേള്‍പ്പിക്കേണമേ-
 
10 മരുഭൂമിയില്‍ നാള്‍ക്കുനാള്‍ കരുണയിന്‍ സമ്പന്നനേ!
     അരുള്‍ക നിന്‍ മന്നയും വെള്ളവും എന്‍ ആത്മാവിന്നു-
 
11 മരണം വരെ എനിക്കു തരണം നല്‍ വിശ്വസ്തത
     ശരണം അപ്പോള്‍ അടിയാനു താ നിന്‍ മാര്‍വ്വിടത്തില്‍-  

 Download pdf
33907372 Hits    |    Powered by Revival IQ