Search Athmeeya Geethangal

496. എന്‍റെ ജീവനായകാ! യേശു 
Lyrics : M.E.C.
എന്‍റെ ജീവനായകാ! യേശുനായകാ!
ജീവദായകാ! എന്‍റെ ജീവനായകാ!         
 
1   മര്‍ത്ത്യരക്ഷയ്ക്കായ്  മൃതി വരിക്കുവാന്‍
    നിത്യതയില്‍ നീ നിര്‍ണ്ണയിക്കയോ!   
    ഇപ്പാപിയെന്‍ പാപത്തിന്‍ ഭാരം നീ വഹിക്കയോ!-
 
2   പരമദുഷ്ടരാം ദ്രോഹികള്‍ ഞങ്ങള്‍ പരിശുദ്ധന്‍ നിന്നെ
    കുരിശില്‍ തൂക്കിയോ! ഇപ്പാതകര്‍ക്കെന്നും നിന്‍
    കൃപയൊന്നേയുള്ളാശ്രയം-
 
3   പാപത്തെ സദാ വെറുക്കും ദൈവം നീ
    പാപിയെ മുദാ സ്നേഹിക്കുന്നതാല്‍
    നിന്‍ചങ്കിലെ ചോരയാലെന്നെ വീണ്ടെടുക്കയോ!-
 
4   ഏകയാഗത്താല്‍ വിശുദ്ധരാകുവോര്‍ക്കെന്നും
    സല്‍ഗുണപൂര്‍ത്തി നല്‍കി നീ
    നല്‍പുതുവഴി തുറന്നു തന്നെനിക്കുമുള്‍പ്രവേശനം-
 
5   പരീക്ഷിതനായ് നീ കഷ്ടമേല്‍ക്കയാല്‍
    പരീക്ഷിതര്‍ക്കു നീ നല്‍സഹായിയാം
    തേന്‍മൊഴികളെന്‍ പൃദയത്തിന്‍ വിനകള്‍ തീര്‍ക്കുമെപ്പൊഴും-
 
6   വരുന്നു ഞാനിതാ കുരിശിന്‍ പാതയില്‍
    മരിച്ചു ഞാനും നീ എന്നില്‍ ജീവിപ്പാന്‍
    ഈയെനിക്കിനീയുലകത്തിന്‍ മഹിമ വേണ്ട നീ മതി-
 
7   സ്വന്തപുത്രനെയാദരിച്ചിടാതെന്നും ഞങ്ങള്‍ക്കായ്
    തന്ന ദൈവമേ നീ സകലവുമവനില്‍
    തന്നെന്നെ നിത്യം പോറ്റിടും-                             

 Download pdf
33906963 Hits    |    Powered by Revival IQ