Search Athmeeya Geethangal

1014. എന്‍റെ ദൈവമെന്നുമെന്‍റെ സങ്ക 
Lyrics : K.V.J
രീതി:എന്‍റെ ഭാവിയെല്ലാം
 
1   എന്‍റെ ദൈവമെന്നുമെന്‍റെ സങ്കടങ്ങളറിയുന്നു
     തന്‍റെ മഹത്ത്വത്തിന്നായിട്ടെല്ലാമവന്‍ ചെയ്തിടുന്നു-
 
2   ഉഷസ്സില്‍ ഞാനുണരുമ്പോള്‍ തങ്കമുഖശോഭ കാണും
     ഉന്നതന്‍റെ പൊന്നുമാറില്‍  ചാരി നിന്നും സ്തോത്രം ചെയ്യും
 
3   എനിക്കായി മുറിവേറ്റ തിരുമാറില്‍ ചാരും നേരം
     എന്‍റെ ദു:ഖമുറിവുകള്‍ എന്നേക്കുമായ് പൊറുത്തിടും-
 
4   പുത്തനെരൂശലേമതില്‍ എത്തിടും ഞാനൊരു നാളില്‍
     കര്‍ത്താവിന്‍റെ പൊന്നുമുഖം കണ്‍കുളിര്‍ക്കെ ദര്‍ശിക്കും ഞാന്‍-
 
5   ഏഴയെന്‍മേല്‍ ചൊരിഞ്ഞതാം സ്നേഹത്തിന്‍റെ വലുപ്പവും
     ആഴമതുമുയരവുമന്നാളില്‍ ഞാനറിഞ്ഞിടും-
 
6   മണ്‍കൂടാരമീ ഭവനം വിട്ടുമാറി താതന്നൊപ്പം
     വിണ്‍ഭവനമതില്‍ പാര്‍പ്പാന്‍ മനമേറെ കൊതിക്കുന്നു

 Download pdf
33907404 Hits    |    Powered by Revival IQ