1071. യേശുനാഥാ യേശുനാഥാ എന്നു
Lyrics : K V Hebi, Kunnamkulamയേശുനാഥാ യേശുനാഥാ എന്നു നീ വന്നിടും പ്രാണനാഥാ?
എന്‍ ക്ലേശഭാരങ്ങള്‍ തീര്‍ത്തിടുവാന്‍ (2)
1 ലോകത്തിന്‍ മായകള്‍ മോഹിച്ചു ഞാന്‍
ഓടിയനേരമെന്‍ ചാരെ വന്നു
കൈപിടിച്ചെന്നെ താന്‍ തേജസ്സിന്‍ മാര്‍ഗ്ഗത്തില്‍
ആക്കിയെന്‍ കര്‍ത്താവു ഹല്ലേലുയ്യാ-
2 ഈ ലോകത്തില്‍ ഞാനൊരന്യനത്രേ
ഈ മരുജീവിതം ക്ലേശമത്രേ
സ്വര്‍ഗ്ഗകനാനെന്‍റെ സ്വന്തസ്ഥലമത്രേ
സ്വര്‍ഗ്ഗീയജീവിതം നിത്യമത്രേ-
3 കര്‍ത്തന്‍ വരവിനെ നോക്കി നോക്കി
പാര്‍ത്തലേ പാര്‍ത്തിടു-
ന്നാശയാല്‍ ഞാന്‍ പ്രത്യാശയാലുളളം തിങ്ങി നിറയുന്നേ
ആമേന്‍ കര്‍ത്താവേ നീ വന്നിടണേ-

Download pdf