Search Athmeeya Geethangal

1061. എന്‍റെ ദൈവം മതിയായവന്‍  
Lyrics : K.V.I
എന്‍റെ ദൈവം മതിയായവന്‍ (2)
ഏതുനേരത്തും മതിയായവന്‍ എനിക്കെന്നും....ദൈവമവന്‍    
 
1   തന്നിലാശ്രയിച്ചിടുകില്‍ ഒന്നിലും ..... കുറഞ്ഞിടാതെ
     മന്നില്‍ തന്‍ബലത്താലെ നടത്തും എന്‍റെ ദൈവമെന്നും-
 
2   ക്ലേശം നേരിടും നേരം എന്നാശ ഉഴറിടുമ്പോള്‍
     യേശു താനരികില്‍ വന്നാശ്വസിപ്പിക്കും ശാശ്വതമായി-
 
3   ഏറിടുന്ന വേദനയില്‍... നീറിടും തീച്ചൂളയതില്‍
     കൂടെവന്നു താന്‍ നടക്കും സഖിയായി കൈവിടുകില്ല-
 
4   കാണും ഞാന്‍ മുഖാമുഖമായി പ്രാണനാഥനെ വിരവില്‍
     ആണിയേറ്റ പാണിയാലെ തുടയ്ക്കും കണ്ണുനീരെല്ലാം

 Download pdf
33907264 Hits    |    Powered by Revival IQ