Search Athmeeya Geethangal

1069. ഹല്ലേലുയ്യാ ഗീതം പാടും ഞാന്‍ 
Lyrics : M M Abraham, Doha
1   ഹല്ലേലുയ്യാ ഗീതം പാടും ഞാന്‍
     അല്ലലെല്ലാം മാറിപോകുമേ
     കര്‍ത്തന്‍ വാനില്‍ വെളിപ്പെടുമ്പോള്‍
      കണ്ണീരെല്ലാം നീങ്ങിപ്പോയിടും
 
2   എന്നേശുവിന്‍ പൊന്മുഖം കാണും
     മുമ്പേ പോയ പ്രിയരെ കാണും
     കോടാ കോടി ശുദ്ധരെ കാണും
     എന്നും കണ്ടങ്ങാനന്ദിച്ചിടും-
 
3   രോഗം ദുഃഖം നിന്ദയുമില്ല
     രാത്രി ശാപം അവിടെയില്ല
     നീതിസൂര്യന്‍ യേശുവിന്‍ രാജ്യേ
     രാജാക്കളായ് കൂടെ വാഴുമേ-
 
4   ഇത്ര നല്ല രക്ഷയേ തന്ന
     സ്വന്തജീവന്‍ യാഗമായ് തന്ന
     യേശുനാഥാ നിന്‍നാമത്തിന്
     നന്ദിയോടെ സ്തോത്രം ചെയ്യും ഞാന്‍-            

 Download pdf
48659810 Hits    |    Powered by Oleotech Solutions