Search Athmeeya Geethangal

253. എന്‍റെ നാഥന്‍ നിണം ചൊരിഞ്ഞോ? 
Lyrics : K.V.S.
രീതി : ദേവേശാ യേശുപരാ
 
1   എന്‍റെ നാഥന്‍ നിണം ചൊരിഞ്ഞോ?
     എന്‍റെ രാജാ മരിച്ചുവെന്നോ?
     പുഴുവിനൊത്തോരെനിക്കുവേണ്ടി
     വിശുദ്ധമാം ശിരസ്സവന്‍ കുനിച്ചുവെന്നോ?
 
          യേശുനാഥന്‍ എനിക്കുമപ്പോല്‍
          നിനക്കും വേണ്ടി മരിച്ചുപാപി
          സകലര്‍ക്കുമായവന്‍ മരിച്ചു
          രക്ഷ വെറും ദാനമത്രേ തനിക്കു സ്തുതി
 
2   നാം നശിച്ച കാരണത്താല്‍ ക്രൂശിലവന്‍ തൂങ്ങുന്നിതാ
     ഭ്രമിച്ചുപോകും ദയവിതുതാന്‍
     അറിയാതുള്ളൊരു കൃപ പരമസ്നേഹം
 
3   പാപത്തിനാല്‍ നശിച്ച നമ്മെ കരുതിയല്ലോ പരന്‍ മരിച്ചു
     അഭിഷിക്തന്‍റെ മരണം മൂലം
     അരുണന്‍ തന്നുടെ കരം മറച്ചിരുണ്ടു-
 
4   സ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാ
     നന്ദിചൊല്‍വാനെന്‍റെ മനം
     ഉരുക്കണമെന്‍ കണ്ണുകളലിക്കണമേ-
 
5   എങ്കിലുമെന്‍ കണ്ണുനീരാല്‍ സ്നേഹക്കടം വീട്ടിടാമോ?
     ഒന്നുമാത്രമെനിക്കു സാദ്ധ്യം
     തരുന്നു ഞാനെന്നെപ്പരാ നിനക്കെന്നേക്കും-

 Download pdf
33906997 Hits    |    Powered by Revival IQ