Search Athmeeya Geethangal

878. ആരുമില്ലെന്‍ പ്രിയാ, നീ......... നിന്‍ദാസന് 
Lyrics : K.J.S.
രീതി: ആനന്ദമാനന്ദമാനന്ദമേ
 
ആരുമില്ലെന്‍ പ്രിയാ, നീയൊഴികെ ചാരുവനീഭൂവില്‍ നിന്‍ദാസന്
അനുദിനവും നിന്‍റെ കാരുണ്യത്തെ അനുസ്മരിച്ചിടുമതു യോഗ്യമല്ലോ
 
1   നിന്‍കൃപയോര്‍ത്തു തിരുസന്നിധൗ നന്ദിയാല്‍ കുമ്പിടുമെന്‍ പ്രിയനേ
     പാവനനാം തവ തിരുമൊഴികള്‍ മാനസത്തില്‍ മധു പകര്‍ന്നിടുന്നു-
 
2   ആശ്രിതവത്സല എന്‍കര്‍ത്താവേ ആശ്രയിപ്പോരെ നീ ത്യജിക്കയില്ല
     തിരുസവിധേ നിത്യം ഖേദമുണ്ട് ആമോദത്തിന്‍ പരിപൂര്‍ണ്ണതയും-
 
3   ലോകത്തിലിന്നു ഞാന്‍ പരദേശിയാം നാകനാഥന്‍ എന്നെ പോറ്റിടുന്നു
     അന്ത്യത്തോളം കര്‍ത്തൃകാലടികള്‍
     നോക്കി ഞാന്‍ പാര്‍ത്തലേ അനുഗമിക്കും-                                   K.J.S

 Download pdf
33907275 Hits    |    Powered by Revival IQ