Lyrics : P.J.A.1 ഹാ! മനോഹരം! യാഹേ! നിന്റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളില്‍
ദൈവമേ എന്നുള്ളം നിറയുന്നു ഹല്ലേലുയ്യാ പാടും ഞാന്‍
ദൈവം നല്ലവന്‍ എല്ലാവര്ക്കും വല്ലഭന്
തന്മക്കള്ക്കെന്നും പരിചയാം
നന്മയൊന്നും മുടക്കുകയില്ല നേരായ് നടപ്പവര്‍ക്ക്
2 ഒരു സങ്കേതം നിന്റെ യാഗപീഠങ്ങള്‍
മീവല്‍പക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിന്നന്മകളെ ഓര്‍ത്തു പാടി സ്തുതിച്ചിടുന്നു-
3 ഞങ്ങള്‍ പാര്‍ത്തിടും നിത്യം നിന്റെ ആലയേ
ഞങ്ങള്‍ ശക്തരാം എന്നും നിന്റെ ശക്തിയാല്‍
കണ്ണുനീരും കരുമനയെല്ലാം മാറ്റും അനുഗ്രഹമായ്-
![](images/PDF.gif)
Download pdf