Search Athmeeya Geethangal

400. എന്‍റെ നാഥന്‍ ജീവന്‍ തന്നോരു 
Lyrics : P.J.A.
രീതി: എന്‍റെ ദൈവം സ്വര്‍ഗ്ഗസിംഹാ
         
എന്‍റെ നാഥന്‍ ജീവന്‍ തന്നോരു രക്ഷകന്‍
എന്നും സഖി എനിക്കാശ്വാസമേ-
 
1   പാരില്‍ പരദേശിയാമെനിക്കെന്നുമാ
     പാവന നാഥന്‍റെ കാവല്‍ മതി
     പാതയില്‍ പാദദമിടറാതെ നാഥന്‍റെ
     പാദം പതിഞ്ഞിടം പിന്‍ചെല്ലും ഞാന്‍-
 
2   കാവലിനായ് ദൂതസംഘത്തെ നല്‍കിയെന്‍
     കാന്തനനുദിനം കാക്കുന്നതാല്‍
     കൂരിരുള്‍ താഴ്വരയിലേകനായാലും
     കൂട്ടിന് യേശു ഉണ്ടായാല്‍ മതി-
 
3   ഉറ്റവര്‍ കൂടെയില്ലെങ്കിലും
     മുറ്റുമെന്‍ ഉറ്റസഖിയായി യേശു മതി
     ഉള്ളം കലങ്ങിടും വേളയിലും യേശു
     ഉള്ളതാല്‍ ചഞ്ചലമില്ലെനിക്ക്-
 
4   രാത്രിയിലും ദീര്‍ഘയാത്രയിലും എന്നും
     ധാത്രിയേപോലെനിക്കേശു മതി
     മാത്രനേരം ഉറങ്ങാതെന്നെ കാക്കുന്ന
    മിത്രമാണെന്‍ ദൈവം എത്ര മോദം-       

 Download pdf
33907142 Hits    |    Powered by Revival IQ