Search Athmeeya Geethangal

661. എന്‍റെ നാവില്‍ നവ ഗാനം എന്‍റെ 
Lyrics : C.J.
എന്‍റെ നാവില്‍ നവ ഗാനം എന്‍റെ നാഥന്‍ തരുന്നല്ലോ  
ആമോദാലെന്നുമേ അവനെ ഞാന്‍ പാടുമേ
ഉയിരുള്ള നാള്‍ വരെയും ഹല്ലേലുയ്യാ-
 
1   എന്നെ തേടി മന്നില്‍ വന്നു സ്വന്തജീവന്‍ തന്നവന്‍
     ഒന്നിനാലുമേഴയെന്നെ കൈവിടാത്തവന്‍-
 
2   പാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോ
     പാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോ-
 
3   ഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തില്‍
     നല്ല നാഥനേശുവിന്‍റെ പാത വന്നതാല്‍-
 
4   ഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ
     എല്ലാക്കാലം നന്ദിയോടെ എന്‍റെ നാളെല്ലാം-

 Download pdf
33906748 Hits    |    Powered by Revival IQ