Search Athmeeya Geethangal

606. എന്‍റെ പാപഭാരമെല്ലാം തീര്‍ന്നുപോ 
Lyrics : M.E.C.
        
രീതി: നീതിമാന്‍റെ പ്രാര്‍ത്ഥന
         
എന്‍റെ പാപഭാരമെല്ലാം തീര്‍ന്നുപോയല്ലോ
എളിയവന്‍ ഞാന്‍ ദൈവത്തിന്‍റെ പൈതലായല്ലോ
 
1   ചേറ്റില്‍നിന്നെന്നെയുയര്‍ത്തിയെന്‍ കാലുകള്‍ പാറമേല്‍ നിര്‍ത്തിയവന്‍
     മാറ്റിയെന്‍ ഭീതി ഹൃദയത്തില്‍ തന്‍സ്തുതിഗീതങ്ങള്‍ തന്നവന്‍-
 
2   മോചിച്ചെന്‍ ലംഘനം മൂടിയെന്‍പാപങ്ങള്‍ മായിച്ചെന്നകൃത്യങ്ങള്‍
     യാചിക്കും നേരത്തിലിന്നവന്‍ ചാരത്തുവന്നിടും തീര്‍ച്ചയായ്-
 
3   ഘോരമാം കാറ്റും വന്‍മാരിയും വെള്ളവുമേറ്റം പെരുകുമെന്നാല്‍
     തീരാത്ത സ്നേഹം നിറയും തന്‍മാറില്‍ ഞാന്‍ കാണും മറവിടം-
 
4   വേദനയേറുന്നു ലോകജനങ്ങള്‍ക്കു ഭീതി പെരുകിടുന്നു
     ശോധനയിങ്കലും പാട്ടുകള്‍ പാടുന്നു ദൈവത്തിന്‍ പൈതല്‍ ഞാന്‍-
 
5   നീതിമാന്മാരേ, യഹോവയിലെപ്പോഴും സന്തോഷിച്ചുല്ലസിപ്പിന്‍
     സ്തുതിഗീതങ്ങള്‍ പാടി തന്‍നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവിന്‍-
 
6   എന്നുടെ നാളുകളീ നല്ല കര്‍ത്താവെ സേവിച്ചു തീര്‍ന്നിടണം
     പിന്നൊടുവിലെനിക്കെന്നാത്മനാഥന്‍റെ വീട്ടില്‍ പോയ് ചേര്‍ന്നിടണം

 Download pdf
33907430 Hits    |    Powered by Revival IQ