Lyrics : P.A.J.എന്റെ പേര്‍ക്കായ് ജീവന് വെടിഞ്ഞ നിന്റെ സ്വന്തം ഞാനിനി
അന്തരംഗേ-മാം വാഴുക നീയേ സന്തതമേശു നായകാ!
1 മമ കൊടുംപാതക ശിക്ഷകളേറ്റ തിരുവുടല്‍ ക്രൂശില്‍ കണ്ടേന് ഞാന്‍
ഹൃദി വളരുന്നേ പ്രിയം നിന്നില്‍ മതിയിനി പാപ ജീവിതം-
2 സ്വന്തനിണമതാല്‍ എന്‍ മഹാപാപ വന്‍കടം തീര്‍ത്ത നാഥനേ!
എന്തേകിടും നിന് കൃപയ്ക്കായിട്ടെന്‍ ജീവിതം പുല്‍പോലെയാം!
3 കൃപയെഴുമങ്ങേ വിളിയെക്കേട്ടു വരുന്നിതാ ഞാനും നായകാ!
അരുളിച്ചെയ്താലും അനുസരിച്ചിടാം അടിമ നിനക്കെന്നാളുമേ-
4 കടലിന്മീതെ നടന്നവനേ! ലോകക്കടലിന്‍മിതേ നടത്തണമെന്നെ
കടലില്‍ താഴും പേത്രനെയുയര്‍ത്തിയ കരമതിലെന്നെയുമേറ്റണേ-
5 അലഞ്ഞുഴലും ശിശുവാകാതെ ഞാന്‍ അലകളിന്‍ മീതേ ഓടിടും
ബലവുമെനിക്കെന്‍ ജീവനും നീയേ മതിയവലംബം നായകാ!-
![](images/PDF.gif)
Download pdf