Lyrics : T.K.S.1 എന്റെ പേര്‍ക്കു ജീവനെ വെടിഞ്ഞ യേശുവേ-ഞാന്‍
നിന്റെ പേര്‍ക്കു ജീവിതം നയിക്കുമെന്നുമേ
നീയെന്റെ സ്വന്തമേ! ഹാ എന്തു മോദമേ!
2 ഇന്നലേയുമിന്നുമെന്നും നീയനന്യനാം-ഞാന്‍
നിന്നിലാശ്രയിക്കമൂലമെത്ര ധന്യനാം!
എന്നോടു കൂടെ നീ നിന്നോടു കൂടെ ഞാന്‍-
3 നാശലോകവാസമോ പ്രയാസഹേതുകം-നിന്
ദാസനായിരിപ്പതോ സന്തോഷദായകം
നീയെന്തരുളിടും ഞാനതു ചെയ്തിടും-
4 നിത്യജീവവാക്കുകള് മൊഴിഞ്ഞു നീ പരാ-ഹാ!
നിന്നെവിട്ടെനിക്കു പോകുവാന്‍ കഴിഞ്ഞിടാ
നിന്‍പാദ സേവയില്‍ എന്‍ നാള് കഴിച്ചിടും-
![](images/PDF.gif)
Download pdf