Search Athmeeya Geethangal

1062. എന്‍റെ പ്രിയനേശു വന്നിടും എന്‍റെ 
Lyrics : P.M.A
രീതി: എന്‍റെ യേശു വാക്കു മാറാ..
 
1   എന്‍റെ പ്രിയനേശു വന്നിടും എന്‍റെ പ്രിയന്‍ വേഗം വന്നിടും
     ഈ മണ്‍ദേഹം വിണ്‍ദേഹമായ് മാറുമന്നാളില്‍
     എന്‍റെ പ്രിയനേശു വന്നിടും-
 
2   കര്‍ത്തൃകാഹളം മുഴങ്ങിടും ഭക്തരെല്ലാമാര്‍ത്തു പാടിടും
     മദ്ധ്യവാനില്‍ നമ്മള്‍ ഒത്തുചേരുമന്നാള്‍ എന്‍റെ പ്രിയനേശു വരുമ്പോള്‍
 
3   കര്‍ത്തരുടെ ധന്യനാമത്തില്‍ ഭക്തരിന്നു ചെയ്തിടുന്നിതാം
     സല്‍പ്രവൃത്തിക്കെല്ലാം പ്രതിഫലം തന്നിടും
     എന്‍റെ പ്രിയനേശു വരുമ്പോള്‍-
 
4   കണ്ണിമച്ചിടുന്ന നേരത്തില്‍ വിണ്ണിലങ്ങു ചേര്‍ന്നിടും മുദാ
     കണ്ണുനീരുതോരും കഷ്ടതകള്‍ തീരും എന്‍റെ പ്രിയനേശു വരുമ്പോള്‍
 
5   സ്വര്‍ഗ്ഗസീയോന്‍ നാട്ടിലെനിക്കായ് തീര്‍ത്തിടുന്ന വീട്ടിലൊരുനാള്‍
     ചേര്‍ത്തിടുമേ വേഗം നിത്യമായ് പാര്‍പ്പാന്‍ എന്‍റെ പ്രിയനേശു വരുമ്പോള്‍
 
6   കര്‍ത്തന്‍ തന്‍റെ വേലയില്‍ ദിനം വര്‍ദ്ധിച്ചു വരേണമെപ്പോഴും
     ശ്രദ്ധയോടെ നമ്മള്‍ വര്‍ത്തിക്കണമെന്നും കര്‍ത്തനേശു വേഗം വരുന്നു-        

 Download pdf
33907329 Hits    |    Powered by Revival IQ