Search Athmeeya Geethangal

332. എന്‍റെ പ്രിയനോ അവന്‍ എ 
Lyrics : T.V.S.
രീതി: നാം വിമുക്തന്മാര്‍
         
എന്‍റെ പ്രിയനോ അവന്‍ എനിക്കുള്ളവന്‍
അവന്‍ എന്നേക്കുമായെന്നെ വീണ്ടെടുത്തവന്‍
 
1   ഇത്രമഹല്‍ സ്നേഹമാരിലും ഞാന്‍
     ഇദ്ധരയിലെങ്ങും കാണുന്നില്ല
     എന്നെ സ്വന്തമാക്കിടുവാന്‍
     എന്‍പേര്‍ക്കായ് രക്തം ചൊരിഞ്ഞവന്‍ താന്‍
 
2   ലോകത്തിന്‍ സ്ഥാപനം മുതലെനിക്കായ്
     അറുക്കപ്പെട്ട ദൈവകുഞ്ഞാടവന്‍
     പാപശാപം നീക്കിടുവാന്‍ പ്രിയന്‍ ശാപമായി ക്രൂശതിന്മേല്‍-
 
3   ആയിരത്തില്‍ പതിനായിരത്തില്‍
     സര്‍വ്വാംഗ സുന്ദരനെന്‍പ്രിയന്‍ താന്‍
     പ്രാണതുല്യം സ്നേഹിച്ചതാല്‍ തന്‍ജീവന്‍ നല്‍കി മറുവിലയായ്
 
4   നന്ദിയാലെന്നുള്ളം നിറഞ്ഞിടുന്നേ
     സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ
     ജീവനുള്ള കാലമെല്ലാം ഹാ! നന്ദിയോടെ സ്തുതിച്ചിടുമേ-

 Download pdf
33907329 Hits    |    Powered by Revival IQ