Search Athmeeya Geethangal

1051. എന്‍റെ പ്രിയന്‍ വാനില്‍ വരാറായ് 
1   എന്‍റെ പ്രിയന്‍ വാനില്‍ വരാറായ്
     കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
     മേഘേ ധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തു പാടിടും
     നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്യരായ്
 
2   പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ സ്തുതിക്കും
     നിന്‍റെ അത്ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിക്കും
     ഞാന്‍ സന്തോഷിച്ചിടും എന്നും സ്തുതി പാടിടും
     എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍-
 
3   പീഡിതനു അഭയസ്ഥാനം
     സങ്കടങ്ങളില്‍ നല്‍ത്തുണ നീ
     ഞാന്‍ കുലുങ്ങുകില്ല ഒരു നാളും വീഴില്ല
     എന്‍റെ യേശു എന്‍റെ കൂടെയുള്ളതാല്‍-
 
4   തകര്‍ക്കും നീ ദുഷ്ട ഭുജത്തെ
     ഉടയ്ക്കും നീ നീചപാത്രത്തെ
     സീയോന്‍ പുത്രി ആര്‍ക്കുക എന്നും സ്തുതി പാടുക
     നിന്‍റെ രാജരാജന്‍ എഴുന്നള്ളാറായ്-

 Download pdf
33906922 Hits    |    Powered by Revival IQ