Search Athmeeya Geethangal

855. എന്‍റെ ബലമായ കര്‍ത്തനെന്‍ ശരണ 
എന്‍റെ ബലമായ കര്‍ത്തനെന്‍ ശരണമതാകയാല്‍ പാടിടും
 ഞാനുലകില്‍ ഏറ്റമുറപ്പുളള മറവിടമാണെനിക്കെന്‍
 പ്രിയന്‍ ചാരിടും ഞാനവനില്‍
         
          ഹാ-ഹല്ലേലുയ്യാ ഗീതം പാടിടും ഞാന്‍
          എന്‍റെ ജീവിതയാത്രയതില്‍ എന്‍റെ അല്ലലഖിലവും തീര്‍ത്തിടും നാള്‍
          നോക്കിപ്പാര്‍ത്തിടും ഞാനുലകില്‍
 
1   എല്ലാക്കാലത്തും ആശ്രയം വെച്ചിടുവാന്‍ നല്ല സങ്കേതമേശുവത്രെ
     പെറ്റതള്ള തന്‍കുഞ്ഞിനെ മറന്നിടിലും കാന്തന്‍ മാറ്റം ഭവിക്കാത്തവന്‍-
 
2   തിരുക്കരത്തില്‍ വന്‍ സാഗരജലമെല്ലാം അടക്കുന്ന
     കരുത്തെഴും യാഹവന്‍ താന്‍ ഒരു ഇടയനെപ്പോലെന്നെ
     അവനിയില്‍ കരുതുന്ന സ്നേഹമെന്താശ്ചര്യമേ-
 
3   ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയന്‍ തന്‍ വാഗ്ദത്തം
     ഓര്‍പ്പിച്ചുണര്‍ത്തുമെന്നെ ഉള്ളംകരത്തില്‍ വരച്ചവന്‍
     ഉര്‍വ്വിക്കധീശന്‍ താന്‍ എന്നുടെ ആശ്വാസകന്‍-
 
4   മാറും മനുജരെല്ലാം മഹിതലമതു തീജ്വാലക്കിരയായി മാറുകിലും
     തിരുവാഗ്ദത്തങ്ങള്‍ക്കേതും മാറ്റം വരില്ലവന്‍ വരവിന്‍ നാളാസന്നമായ്-

 Download pdf
33906922 Hits    |    Powered by Revival IQ