Lyrics : T.K.S.ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ
നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്ന മാനസം
നിന്തിരുമാറില് ചാരുമ്പോഴല്ലാതാശ്വസിക്കുമോ ആശ്വസിക്കുമോ?
1 എളിയവര് നിന്‍മക്കള്‍ക്കീ ലോകമേതും
അനുകൂലമല്ലല്ലോ നാഥാ!
വലിയവനാം നീയനുകൂലമാണെന്‍ ബലവും മഹിമയും നീ താന്‍-
2 പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും
പ്രിയനെ നിന്‍സ്നേഹം കുറയാതെ എന്നില്‍ നിയതം തുടരുന്നു മന്നില്‍
3 ഗിരികളില്‍ കണ്‍കളുയര്‍ത്തി ഞാനോതും
എവിടെയാണെന്റെ സഹായം ?
വരുമെന് സഹായമുലകമാകാശമിവയുളവാക്കിയ നിന്നാല്‍-
4 മരുവില്‍ തന്‍പ്രിയനോടു ചാരിവരും സഭയാം
തരുണീമണി ഭാഗ്യവതി തന്നെ
മരുഭൂമിവാസം തരുമൊരു ക്ലേശം അറിയുന്നേയില്ലവള്‍ ലേശം- T.K.S
![](images/PDF.gif)
Download pdf