Search Athmeeya Geethangal

998. എന്‍റെ യേശു തമ്പുരാനെ കാണു 
Lyrics : T.K.S.
1   എന്‍റെ യേശു തമ്പുരാനെ കാണുവതിനായ്
     കാത്തിരിക്കുന്നഗതി ഞാന്‍ തന്‍ വരവിന്നായ്
     എന്തുകൊണ്ടും ക്ഷീണിക്കില്ല താന്‍ വരുമല്ലോ...ഓ...താന്‍
 
2   പാര്‍പ്പിടങ്ങള്‍ വിണ്ണിലൊതുക്കി വന്നു നിങ്ങളെ
     ചേര്‍ത്തുകൊള്ളാമെന്നു നാഥന്‍ വാക്കുതന്നല്ലോ
     തന്‍റെ വരവിന്‍ മുമ്പിലുള്ള സംഭവങ്ങളെ
     കണ്ടിടുന്നു മന്നിലിന്നു താന്‍ വരുമല്ലോ...ഓ....താന്‍
 
3   പാപംമൂലം ശപിക്കപ്പെട്ട ഭൂതലവാസം
     താപമാണ് തന്‍റെ ദാസര്‍ക്കരുളുവതെന്നാല്‍
     ശോഭയേറും നാടുപൂകിയാശ്വസിച്ചിടാന്‍
     ദേഹവും പുതുക്കിടുവാന്‍ താന്‍ വരുമല്ലോ...ഓ....താന്‍
 
4   സിംഹതുല്യമേറി വൈരി ദൈവമക്കളെ
     സംഹരിപ്പതിന്നായ് തുനിഞ്ഞു സഞ്ചരിക്കവേ
     കാത്തുകൊള്ളും ശ്രേഷ്ഠയിടയന്‍ തന്നജങ്ങളെ
     ചേര്‍ത്തുകൊള്ളുവാനിനിയും താന്‍ വരുമല്ലോ...ഓ...താന്‍
 
5   ക്രിസ്തുവില്‍ മരിച്ച മൃതരുയിര്‍ത്തു വാനിലാം
     പാര്‍ത്തലേയന്നുള്ള വൃതരും പുതുശരീരരാം
     ഒത്തുചേര്‍ന്നു കര്‍ത്തനെയെതിരേല്‍ക്കുമാദിനം
     ഒട്ടുമേയകലമല്ല താന്‍ വരുമല്ലോ....ഓ....താന്‍

 Download pdf
33907088 Hits    |    Powered by Revival IQ