Search Athmeeya Geethangal

829. എന്‍റെ യേശുവേ! നാഥാ! സ്വര്‍ഗ്ഗീയ  
Lyrics : G.K
എന്‍റെ യേശുവേ! നാഥാ! സ്വര്‍ഗ്ഗീയ താതാ!
എന്നുമഭയം നീ എന്നുമഭയം നീ
 
1   എല്ലാം നീയറിയുന്നുവല്ലോ എന്നെയും നീയറിയുന്നുവല്ലോ
     നിന്നെ ഞാന്‍ സ്നേഹിച്ചിടുന്നുവെന്നു നന്നായി നീയറിഞ്ഞിടുന്നു-
 
2   തിരുഹിതമറിഞ്ഞുകൊണ്ടീ മരുവിലെന്‍ ജീവിതം ഞാന്‍
     പുലര്‍ത്തിടുവാന്‍ കൃപയേകിടണമേ അലിവുള്ള നായകനേ!-
 
3   ആശ്രിതവത്സലനേ! ആനന്ദദായകനേ!
     അഗതികളടിയങ്ങള്‍ക്കെന്നുമഭയം അരുളമമേ സദയം-

 Download pdf
33906876 Hits    |    Powered by Revival IQ