Search Athmeeya Geethangal

869. എന്‍റെ വില്ലില്‍ ഞാന്‍ ആശ്രയിക്കില്ല  
Lyrics : A.J.J.
1   എന്‍റെ വില്ലില്‍ ഞാന്‍ ആശ്രയിക്കില്ല എന്‍റെ വാള്‍ എന്നെ വിടുവിക്കില്ല
     നിന്‍റെ വലംകൈയില്‍ ഞാനാശ്രയിക്കുന്നു
     നിന്‍റെ ഭുജമെന്നെ വിടുവിച്ചിടും
         
          എന്നോടു കൂടെയുള്ള ദൈവം എന്നെ കൈവെടിയാത്ത ദൈവം
          ജയം നല്‍കും ദൈവം സ്നേഹവാനാം ദൈവം
          എന്നുമെന്നും എന്‍റെ ആശ്രയം
 
2   അശ്വബലത്താല്‍ ഞാന്‍ ജയം നേടില്ല രഥചക്രങ്ങള്‍ തുണയേകില്ല
     ഭയപ്പെടേണ്ടാ ഭ്രമിച്ചിടേണ്ടാ യുദ്ധമെന്നും ദൈവത്തിന്‍റേതാം-
 
3   പടക്കൂട്ടം പോല്‍ പ്രതികൂലങ്ങള്‍ വരികിലും ഞാന്‍ പതറുകില്ല
     ബലം തരുന്ന എന്‍റെ ദൈവത്താല്‍ മതില്‍ചാടി കടന്നിടുമേ-

 Download pdf
33907073 Hits    |    Powered by Revival IQ