Search Athmeeya Geethangal

813. എന്റെ സങ്കേതവും ബലവും ഏറ്റവു 
Lyrics : C.J.
എന്റെ സങ്കേതവും ബലവും
ഏറ്റവുമടുത്ത തുണയും
എന്തൊരാപത്തിലും ഏതു നേരത്തിലും
എനിക്കെന്നുമെൻ ദൈവമത്രേ

1. ഇരുൾ തിങ്ങിടും പാതകളിൽ
കരൾ വിങ്ങിടും വേളകളിൽ
അരികിൽ വരുവാൻ കൃപകൾ തരുവാൻ
ആരുമില്ലിതുപോലൊരുവൻ

2. എല്ലാ ഭാരങ്ങളും ചുമക്കും
എന്നും താങ്ങിയെന്നെ നടത്തും
കർത്തൻ തൻ കരത്താൽ
കണ്ണുനീർ തുടയ്ക്കും
കാത്തുപാലിക്കുമെന്നെ നിത്യം

3. ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയിൽ രുചിച്ചറിവാൻ
ഇടയായതിനാലൊടുവിൽ വരെയും
ഇനിയെനിക്കെന്നും താൻ മതിയാം

4. എന്നെ തന്നരികിൽ ചേർക്കുവാൻ
എത്രയും വേഗം വന്നിടും താൻ
പുത്തനാം ഭവനം എത്തി വിശ്രമിപ്പാൻ
ആർത്തിയോടെ ഞാൻ കാത്തിരിപ്പൂ

 

 Download pdf
33907266 Hits    |    Powered by Revival IQ