Lyrics : V.N.‘The Great Physician’
1 എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം
എല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്റെ ദാനം
യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യം എന്‍ സന്തോഷം
2 നിന്രാജ്യത്തിന്നൊരന്യനായ് ഭൂവിയിവനുഴന്നു
നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു-
3 മഹത്ത്വമുള്ള രക്ഷകാ! നീ തന്നെ സ്വര്‍ഗ്ഗവാതില്‍
സ്വര്ഗ്ഗീയഗീതങ്ങള് ഇതാ ധ്വനിക്കുന്നെന്റെ കാതില്‍-
4 ഈ ലോകത്തില്‍ ഒര്മാനവും എനിക്കില്ലായ്കിലെന്ത്?
സ്വര്ഗ്ഗീയപേരും സ്ഥാനവും തരും എന്‍ ദിവ്യബന്ധു-
5 എന്‍ നാമം മായ്ച്ചുകളവാന് പിശാചിനാല്‍ അസാദ്ധ്യം
എന്‍യേശു ശക്തന് കാക്കും താന്‍ തന്രക്തത്തിന് സമ്പാദ്യം-
6 മൃത്യുവിന്നാള് സമീപിച്ചാല്‍ ഇങ്ങില്ല ക്ലേശം താപം
എന്‍ജീവന്‍ ക്രിസ്തന്‍ ആകയാല്‍ മരിക്കയാലും ലാഭം-
7 തന് ന്യായതീര്പ്പു കേള്‍ക്കുമ്പോള്‍ അനേകര്‍ ഭ്രമിച്ചിടും
എനിക്കോ യേശുരാജന് ചൊല് നിത്യാനന്ദം നല്കിടും-
8 സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്തോത്രം!
എന്‍ ജീവനാം എന്‍യേശുവേ നീയും സ്തുതിക്കു പാത്രം-
Download pdf