Search Athmeeya Geethangal

408. എല്ലാം അങ്ങേ മഹത്ത്വത്തിനായ് 
എല്ലാം അങ്ങേ മഹത്ത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
തീര്‍ന്നിടേണമേ പ്രിയനേ തിരുനാമമുയര്‍ന്നിടട്ടെ
എല്ലാം അങ്ങേ മഹത്ത്വത്തിനായ്-
 
1   സ്നേഹത്തിലൂടെയെല്ലാം കാണുവാന്‍
    സ്നേഹത്തില്‍ തന്നെയെല്ലാം ചെയ്യുവാന്‍
    എന്നില്‍ നിന്‍സ്വഭാവം പകരണമേ ദിവ്യ
    തേജസ്സാലെന്നെ നിറയ്ക്കണമേ-
 
2   ആത്മാവിന്‍ ശക്തിയോടെ ജീവിപ്പാന്‍ ആത്മ-
    നല്‍വരങ്ങള്‍ നിത്യവും പ്രകാശിപ്പാന്‍
    ആത്മദായകാ! നിരന്തരമായെന്നിലാത്മദാനങ്ങള്‍ പകരണമേ-
 
3   നിന്‍റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍
    തിരുനാമവും ധരിച്ചു ചെയ്യും ക്രിയകള്‍
    ഭൂവില്‍ ഞങ്ങള്‍ക്കല്ല വാനവനേ
    അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ-
 
4   വക്രത നിറഞ്ഞ പാപലോകത്തില്‍
    നീ വിളിച്ചു വേര്‍തിരിച്ച നിന്‍ ജനം
    നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്
    ദിനം ശോഭിപ്പാന്‍ കൃപ നല്‍കേണമേ-

 Download pdf
33906760 Hits    |    Powered by Revival IQ