Search Athmeeya Geethangal

881. എല്ലാം അറിയുന്ന നാഥാ എന്നെ 
Lyrics : A.K.W
എല്ലാം അറിയുന്ന നാഥാ എന്നെ നടത്തുന്ന താതാ
എന്തെന്തു ഭാരങ്ങള്‍ വന്നിടുമ്പോഴും എന്നെക്കരുതുന്നവന്‍ നീ
 
1   ചാരത്ത് ഉള്ളവരെല്ലാം ദൂരത്ത് മാറിടുമ്പോഴും
     താങ്ങുന്നവന്‍ നീ കണ്ണീര്‍ തുടപ്പോന്‍ നീ ആശ്രയിപ്പാനെന്നും നീയേ-
 
2   തുമ്പങ്ങളേറി വന്നാലും ഭാഗ്യവാനാണു ഞാനിന്ന്
     മന്നാധിമന്നാ നിന്‍ കാവലിനാല്‍ അല്ലലില്ലാതെ ഞാന്‍ വാഴ്വൂ-
 
3   നിന്‍ കാഹളനാദം കേള്‍ക്കും നേരത്തു ഞാനും പറക്കും
     വല്ലഭാ നിന്‍റെ സവിധത്തിലെത്തി നിന്‍ പാദെ വീണു നമിക്കും-  

 Download pdf
33907368 Hits    |    Powered by Revival IQ