Search Athmeeya Geethangal

840. ആരുണ്ടൊരാശ്രയമരുളുവാന്‍ നമ്മള്‍ 
Lyrics : P.V.
       
രീതി: പരമപിതാവിനെ പാടി
 
1   ആരുണ്ടൊരാശ്രയമരുളുവാന്‍ നമ്മള്‍-
     ക്കാരുണ്ടൊരാശ്വാസം നല്‍കുവതിന്നായ്
     ആശ്രിതര്‍ക്കഭയമരുളുന്ന നല്ലോ-
     രാശ്വാസദായകനാമേശുവുണ്ട്
 
2   പാപഭാരം പേറും മര്‍ത്ത്യനെത്തേടി
     പാരിതില്‍ മര്‍ത്ത്യാവതാരമെടുത്തു
     പാപികളാം മാനുഷര്‍ തന്‍പാപം പേറി
     പരനേശു ക്രൂശില്‍ മരിച്ചുയിര്‍ പൂണ്ടു-
 
3   തന്‍ ബലി മരണത്താല്‍ രക്ഷ പ്രാപിച്ച
     തന്‍ പ്രിയ മക്കളെ ചേര്‍ക്കുവാനായി
     വീണ്ടും വരാമെന്നുര ചെയ്തുപോയ
     വല്ലഭനേശു വന്നെത്തിടും വേഗം
 
4   വാനവനേശു നമുക്കായൊരുക്കും
     ആ നല്ല വീട്ടില്‍ ചെന്നെത്തിടും നമ്മള്‍
     ആ നല്ല സന്ദര്‍ഭമോര്‍ത്തിന്നു മോദാല്‍
     ആനന്ദഗാനങ്ങള്‍ പാടി സ്തുതിക്കാം-       

 Download pdf
33906859 Hits    |    Powered by Revival IQ