Search Athmeeya Geethangal

600. എല്ലാ സൗഭാഗ്യവും ക്രിസ്തുവിലുണ്ടേ 
Lyrics : T.K.S.
1   എല്ലാ സൗഭാഗ്യവും ക്രിസ്തുവിലുണ്ടേ
     സര്‍വ്വസമ്പൂര്‍ത്തിയും തന്നില്‍ ഞാന്‍ കണ്ടേ
     എല്ലാ സന്താപവും നീങ്ങിയുല്ലാസം പൂണ്ടേ
     കണ്ടാനെന്നെയും പണ്ടേ
 
2   സ്വര്‍ഗ്ഗീയ സര്‍വ്വ സൗഭാഗ്യങ്ങളാലേ
     ക്രിസ്തുവില്‍ ധന്യനായ് തീര്‍ന്നു
     ഞാന്‍ ചാലേ ലോകത്തിന്‍ ഭോഗങ്ങള്‍
     പുല്ലിന്‍ പൂവെന്നപോലെ വേഗം മായുന്നു കാലേ-
 
3   ആഴത്തില്‍ താഴുന്ന ചേറ്റില്‍ നിന്നെന്നെ
     വീണ്ടെടുത്തെന്‍റെ കാല്‍ പാറയില്‍ നന്നേ
     വീഴാതുറപ്പിച്ചു നവ്യഗീതങ്ങള്‍ തന്നേ
     എന്തിന്നാകുലം പിന്നെ-
 
4   വന്നിടും ഭക്തരില്‍ കാരുണ്യമോടെ
     മിന്നിടും മേഘത്തിലാനന്ദത്തോടെ
     നിത്യയുഗങ്ങള്‍ വസിക്കും തന്നോടുകൂടെ
     നീങ്ങും ദു:ഖങ്ങള്‍ പാടേ-
 
5   നിത്യമാമൈശ്വര്യകാരണ സ്വത്തേ!
     സത്യതിരുവേദമദ്ധ്യസ്ഥ സത്തേ!
     ഭക്തര്‍ഗണങ്ങള്‍ക്കൊരുത്തമനാം സുഹൃത്തേ! 
     നിന്നെ വാഴ്ത്തും ഞാന്‍ ചിത്തേ-  

 Download pdf
33907055 Hits    |    Powered by Revival IQ