Lyrics : M.K.രീതി: വാഴ്ത്തുമെന്നും പരമേശനെ
എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍ വെറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
ചാവിനെ വെന്നുയിര്‍ത്തവന്‍ വാനലോകമതില് ചെന്നു
സാധുവെന്നെ ഓര്‍ത്തു നിത്യം താതനോടു യാചിക്കുന്നു
1 ക്രൂശില്‍ മരിച്ചീശനെന്പേര്ക്കായ്
വീണ്ടെടുത്തെന്നെ സ്വര്‍ഗ്ഗ കനാന്‍ നാട്ടിലാക്കുവാന്‍
പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേല് ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം തീര്‍ത്താശ നല്കി-
2 തന്റെ പേര്‍ക്കായ് സര്വ്വസമ്പത്തും
യാഗമായ് വച്ചിട്ടെന്നെന്നേക്കും തന്നില്‍ പ്രേമമായ്
തന്റെ വേല ചെയ്തുകൊണ്ടും എന്റെ ക്രൂശ് ചുമന്നുകൊണ്ടും
പ്രാണപ്രിയന് സേവയിലെന് ആയുസ്സെല്ലാം കഴിച്ചിടും-
3 നല്ല ദാസന് എന്നു ചൊല്ലുന്നാള്‍
തന്റെ മുമ്പാകെ ലജ്ജിതനായ് തീര്‍ന്നുപോകാതെ
നന്ദിയോടെന്‍ പ്രിയന്മുമ്പില് പ്രേമകണ്ണീര്‍ ചൊരിഞ്ഞിടാന്‍
ഭാഗ്യമേറും മഹോത്സവ വാഴ്ചകാലം വരുന്നല്ലോ-
4 കുഞ്ഞാടാകും എന്റെ പ്രിയന്റെ
സീയോന് പുരിയില്‍ ചെന്നുചേരാന്‍ ഭാഗ്യമുള്ളതാല്
ലോകമെന്നെ ത്യജിച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും
ക്ലേശമെന്നില്‍ ലേശമില്ലാതീശനെ ഞാന്‍ പിന്തുടരും-
5 എന്റെ ദേശം ഇദ്ധരയല്ല
അന്യനായ് സാധു ഹാമിന്ദേശം വിട്ടുപോകുന്നു
മേലിന്നെരുശലേമെന്നെ ചേര്ത്തുകൊള്വാനൊരുങ്ങിത്തന്
ശോഭയേറും വാതിലുകളെനിക്കായിട്ടുയര്ത്തുന്നു-
6 എന്റെ രാജാവെഴുന്നള്ളുമ്പോള്‍
തന്റെ മുമ്പാകെ ശോഭയേറും രാജ്ഞിയായിത്തന്‍
മാര്‍വ്വിലെന്നെ ചേര്‍ത്തിടും തന്പൊന്നു മാര്‍വ്വില്‍ മുത്തിടും ഞാന്‍
ഹാ! എനിക്കീ മഹാഭാഗ്യം ദൈവമേ നീ ഒരുക്കിയേ!-
![](images/PDF.gif)
Download pdf