Lyrics : V.N. "Am I a soldier of the Cross"
1 എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ ചേര്‍ന്നേന്‍ തന് സൈന്യത്തില്‍
തന് ദിവ്യ വിളി കേട്ടു ഞാന്‍ ദൈവാത്മശക്തിയില്‍
നല്ലപോര് പൊരുതും ഞാന്‍ എന്‍ക്രിസ്തന്‍ നാമത്തില്‍
വാടാക്കിരീടം പ്രാപിപ്പാന്‍ തന്നിത്യ രാജ്യത്തില്‍
2 തന്ക്രൂശു ചുമന്നിടുവാന്‍ ഇല്ലൊരു ലജ്ജയും
എന്‍പേര്‍ക്കു കഷ്ടപ്പെട്ടു താന്‍ എന്നെന്നും ഓര്‍ത്തിടും-
3 പിശാചിനോടു ലോകവും ചേര്‍ന്നിടും വഞ്ചിപ്പാന്‍
വേണ്ടാ നിന് ചപ്പും കുപ്പയും എന്നുരച്ചിടും ഞാന്‍-
4 ഒര് മുള്‍ക്കിരീടം അല്ലയോ എന്നാഥന് ലക്ഷണം
തന് യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം-
5 ഞാന്‍ കണ്ടു വല്യ സൈന്യമാം വിശ്വാസ വീരരെ
പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെ-
6 കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍ എനിക്കും ജയിക്കാം
തന് സര്‍വ്വായുധ വര്‍ഗ്ഗത്താല്‍ എല്ലാം സമാപിക്കാം-
7 വല്ലൊരു മുറിവേല്ക്കുകില് നശിക്കയില്ല ഞാന്‍
തന് ശത്രുവിന്റെ കൈകളില്‍ ഏല്‍പ്പിക്കയില്ല താന്‍-
8 എന്‍ ജീവനെയും വയ്ക്കുവാന്‍ എന്‍ നാഥന് കല്‍പ്പിക്കില്‍
സന്തോഷത്തോടൊരുങ്ങും ഞാന്‍ തന്ക്രൂശിന് ശക്തിയാല്‍-
9 വിശ്വാസത്തിന്റെ നായകാ! ഈ നിന്റെ യോദ്ധാവെ
വിശ്വസ്തനായി കാക്കുകെ നല് അന്ത്യത്തോളമേ-
![](images/PDF.gif)
Download pdf